രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം; പ്രമേയം പാസാക്കി ഡല്‍ഹി കോണ്‍ഗ്രസ് '

ഡല്‍ഹി:  രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി. ഇക്കാര്യമാവശ്യപ്പെട്ട് ഡല്‍ഹി പിസിസി ഇന്നലെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗദരി പറഞ്ഞു. രാഹുല്‍ ഗാന്ധിയെപ്പോലുളള ഒരു നേതാവിനുമാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റി, പുനരുജ്ജീവിപ്പിക്കാനും ശക്തമാക്കാനും സാധിക്കുകയുളളു എന്നാണ് പ്രമേയത്തില്‍ പറയുന്നത്. ദ്വിദിന നവ് സങ്കല്‍പ്പ് ശിബിരത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 

അതേസമയം, തനിക്ക് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ നാലുവര്‍ഷമായി കാണാന്‍ സാധിച്ചിട്ടില്ലെന്നാരോപിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ജി-23 നേതാവുമായ പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം ഡോ. മന്‍മോഹന്‍ സിംഗിനെ കാണാറുണ്ട്. അദ്ദേഹം ആരോഗ്യസ്ഥിതി മോശമാണെങ്കില്‍പോലും സംസാരിക്കാന്‍ തയാറാവുന്നയാളാണ്. സമയംകിട്ടുമ്പോഴെല്ലാം സോണിയാ ഗാന്ധിയെയും കണ്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ട് നാലുവര്‍ഷമായി. പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് പ്രാപ്യമായ ഒന്നല്ല എന്ന ആരോപണം ഇപ്പോള്‍ പരക്കെ ഉയരുന്നുണ്ട്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത്. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട് എന്നായിരുന്നു പൃഥ്വിരാജ് ചവാന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ല്‍ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് പല കോണുകളില്‍നിന്നായി ആവശ്യമുയരുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയുടെ അധ്യക്ഷനാവേണ്ട കാര്യമില്ല. എന്നും പാര്‍ട്ടിക്കൊപ്പമുണ്ടാകും. ഗാന്ധി കുടുംബത്തിനുപുറത്തുളള ഒരാള്‍ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More