ഡല്‍ഹി: ബിജെപിയുടെ മതഭ്രാന്ത് ഇന്ത്യയെ ആഗോളതലത്തില്‍ നാണംകെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. 'ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ രാജ്യാന്തര തലത്തില്‍ ദുര്‍ബലമായി. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടംവരുത്തുകയും ചെയ്തു'-എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, നബിക്കെതിരെ നടത്തിയ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ഇസ്ലാം മത വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്നുമാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അല്‍ ഖലീലിയും പ്രതിഷേധം വ്യക്തമാക്കിയുളള കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രവാചകനും ഭാര്യക്കുമെതിരായ പരാമര്‍ശം ലോകത്തുളള ഓരോ മുസ്ലീമിനുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ് ഖലീലി ട്വീറ്റ് ചെയ്തത്.