വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ലൈംഗീക പീഡന പരാതിയില്‍ നിര്‍മ്മാതാവും നടനുമായ വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെതിനെ തുടര്‍ന്നാണ്‌ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി വെച്ചത്. വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്ന് ദുബായിലേക്ക് കടന്ന വിജയ്‌ ബാബു മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയ്‌ ബാബുവിനെ രണ്ട് ദിവസം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ജാമ്യഹര്‍ജിയില്‍ ഉന്നയിച്ച അതേകാര്യങ്ങള്‍ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്‍പിലും വിജയ്‌ ബാബു മൊഴി നല്‍കിയത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നത്. തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.  പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും വിജയ്‌ ബാബു  അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അതേസമയം, വിജയ്‌ ബാബുവില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിജയ്‌ ബാബുവിനെതിരായ കേസില്‍ നടന്‍ സൈജു കുറുപ്പിന്‍റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ദുബായിലേക്ക് കടന്ന വിജയ്‌ ബാബുവിന് എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവത്തിലാണ് സൈജു കുറുപ്പിന്‍റെ മൊഴി രേഖപ്പെടുത്തിയത്. വിജയ്‌ ബാബുവിനെതിരായ പരാതി തനിക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കില്ലായിരുന്നുവെന്നുമാണ് സൈജു കുറുപ്പ് പോലീസിനോട് പറഞ്ഞത്. വിജയ്‌ ബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധിപ്പേരെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍, ഇരയുടെ പേര് വെളിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 8 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More