രാജിവെക്കണമെന്ന് പിണറായി വിജയനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ല - കെ സുധാകരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. രാജിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ല. കൊലപാതകങ്ങളും കള്ളക്കടത്തും ഭരണത്തിന്റെ മറപിടിച്ചു തുടർന്ന് പോകുന്നത് ഇനിയും വകവെച്ചു തരാൻ ഈ നാടിന് മനസ്സില്ല. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇതുവരെയും പിടിക്കപ്പെടാതെ പോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പിണറായി വിജയന്‍ നാടിനൊരു അപമാനമാണ് - കെസുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ  രാജി വെച്ചൊഴിയണം എന്ന് മുൻകാലങ്ങളിൽ ആരോപണ വിധേയരായ മന്ത്രിമാരോട് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടാറുണ്ട്. പിണറായി വിജയന് മുന്നിൽ അത്തരമൊരാവശ്യം ഞങ്ങൾ വെയ്ക്കുന്നില്ല.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഒരാളിന്റെ ബോധത്തിനും ബോധ്യങ്ങൾക്കുമനുസരിച്ചുള്ള തീരുമാനങ്ങൾക്ക് കേരളം കാത്തിരിക്കേണ്ട കാര്യമില്ല. കൊലപാതകങ്ങളും കള്ളക്കടത്തും ഭരണത്തിന്റെ മറപിടിച്ചു തുടർന്ന് പോകുന്നത് ഇനിയും വകവെച്ചു തരാൻ ഈ നാടിന് മനസ്സില്ല. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇതുവരെയും പിടിക്കപ്പെടാതെ പോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പക്ഷെ സത്യം എക്കാലവും മൂടിവെക്കാൻ ആർക്കും കഴിയില്ലല്ലോ.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ജീവന് തുല്യം സ്നേഹിക്കുന്ന കുടുംബങ്ങൾ പിണറായി വിജയൻ്റെ കാപട്യത്തെ ഇനിയെങ്കിലും മനസ്സിലാക്കണം. സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെയടക്കം വലിച്ചിഴച്ചു പുറത്തിട്ട നരാധമനായ ഭരണാധികാരി, സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ചെയ്യുന്ന മാഫിയ പ്രവർത്തനങ്ങൾ നിങ്ങൾ തന്നെ വിലയിരുത്തണം. ലോകത്തിന് മുന്നിൽ മലയാളി സമൂഹത്തെ ഒന്നാകെ തലകുനിപ്പിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പോരാട്ടത്തിനിറങ്ങുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 15 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More