ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍

ചെന്നൈ: 'വിക്രം' തിയേറ്ററുകളില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനക രാജിന് 'ലക്സസ് ഇഎസ് 300 എച്ച്' ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍. കാറിനോടൊപ്പം കമൽ ഹാസൻ തന്റെ കൈപ്പടയിൽ ലോകേഷിന് എഴുതിയ ഒരു കത്തും നല്‍കിയിട്ടുണ്ട്. ലോകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ കത്ത് പങ്കുവെച്ചത്. അതേസമയം വിക്രം സിനിമയില്‍ അഥിതി വേഷത്തിലെത്തിയ നടന്‍ സൂര്യക്ക് റോളക്സ്‌ വാച്ചാണ് കമല്‍ ഹാസന്‍ സമ്മാനമായി നല്‍കിയത്. 13 സഹസംവിധായകർക്ക് അപ്പാച്ചെ 160 ആർടിആർ ബൈക്കും കമൽ സമ്മാനമായി നൽകി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. മികച്ച പ്രക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രത്തില്‍ ഫഹദ്, കാളിദാസ് ജയറാം, നരേൻ, ചെമ്പന്‍ വിനോദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ എത്തുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധാനത്തിന് പുറമേ ലോകേഷ് കനകരാജ് തന്നെയാണ് തിരക്കഥ എഴുതിയതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ത്യക്ക് പുറമേ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസാണെന്നും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് വിക്രം ഉയര്‍ന്നെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. 

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More