6 വര്‍ഷം ഭരണമില്ലാതായപ്പോള്‍ ചന്ദ്രിക നിര്‍ത്തിയെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ ലീഗ് പ്രവര്‍ത്തനം തന്നെ നിര്‍ത്തുമോ ?- കെ ടി ജലീല്‍

ചന്ദ്രിക ആഴ്ച്ചപതിപ്പും മഹിളാ ചന്ദ്രികയും, ഗൾഫ് ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തിയെങ്കില്‍ പത്ത് വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഉപയോഗിച്ച സമയവും പണവും ഉപയോഗിച്ചിരുന്നെങ്കില്‍ പത്രസ്ഥാപനത്തിന് ഈ ഗതിവരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിൻ്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ? ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരൻമാർ സ്വന്തം പ്രസ്ഥാനത്തിൻ്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എൻ്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചന്ദ്രിക ആഴ്ച്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ മാസം ആറിനാണ് ഇതുസംബന്ധിച്ച നോട്ടിസ് ചന്ദ്രിക മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയത്. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറിക്കടക്കുന്നതിനാവശ്യമായ ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 1 day ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More
Web Desk 2 days ago
Social Post

എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂ നക്കിക്കും സാധിക്കില്ല- നിര്‍മ്മാതാവ് ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

More
More
Web Desk 3 days ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

More
More
Web Desk 3 days ago
Social Post

ബിജെപിയുടെ നീചമായ രാഷ്ട്രീയനീക്കത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും - എ എ റഹിം

More
More
Web Desk 3 days ago
Social Post

പ്രത്യയശാസ്ത്രമുപേക്ഷിച്ച പാര്‍ട്ടിയാണ് റസാഖിന്റെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി- ആസാദ് മലയാറ്റില്‍

More
More