ഗൂഢാലോചനാക്കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷ്

കൊച്ചി: കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ സാധ്യതയുണ്ടെന്നാണ് മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ് പറയുന്നത്. കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നും സ്വപ്ന സുരേഷ് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കെ ടി ജലീല്‍ നല്‍കിയ പരാതി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘത്തെ രൂപികരിക്കുക. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നthaടക്കം എഫ്ഐആറിൽ പരാമർശമുണ്ട്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി ജോർജ് രണ്ടാം പ്രതിയുമാണ്. പാലക്കാട് വിജിലൻസ് പിടിച്ച് എടുത്ത സരിത്തിന്‍റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. സരിത്തും മുന്‍‌കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 2 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More