അമേരിക്കയില്‍ ഇന്നലെമാത്രം മരണം 1900; രോഗികളുടെ എണ്ണം 4,68,895 - ആയി ഉയര്‍ന്നു

വാഷിംഗ്‌ടണ്‍:  അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1900 പേരാണ് മരണപ്പെട്ടത്.  കോവിഡ്-19 മൂലമുള്ള മരണനിരക്ക് നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 16,697- പേര്‍ ഇതിനകം മരണപ്പെട്ടു. ഇന്നലെ ഇതേ സമയത്ത് മരണനിരക്ക് 14,797  ആയിരുന്നു.  4,68,895 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 7,067 ആയി. ഇവിടെ മാത്രം  1,61 ,504 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 1700- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 51,027 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 559 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 20,453- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,076 - പേര്‍ മരണമടഞ്ഞ മിഷിഗണില്‍ 21,504പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ - 371, മസ്സാച്ചുസെറ്റ്സ് -503, ലൂസിയാന - 702, ഇല്ലിനോയിസ് -528, ജോര്‍ജ്ജിയ -412 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   455 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 9,828  പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെ മരണനിരക്കില്‍ അല്പം കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും .സ്ഥിതിഗതികള്‍ വീണ്ടും വഷളാവുകയാണുണ്ടായത്. ഇപ്പോള്‍ നില അതീവ ഗുരുതരമായി തുടരുകയാണ്. 


Contact the author

Web Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More