സ്വര്‍ണ്ണകളളക്കടത്തിന്റെ ക്യാപ്റ്റനാണ് പിണറായി വിജയന്‍- രമേശ് ചെന്നിത്തല

ആലപ്പുഴ: സ്വര്‍ണ്ണക്കളളക്കടത്തിന്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെളിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസില്‍നിന്ന് നേരേ പൂജപ്പുരയിലേക്ക് താമസം മാറ്റേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായാല്‍ കെ പി സി സി പ്രസിഡന്റിനെതിരെ നടപടിയുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

'കോണ്‍ഗ്രസിന്റെ മാര്‍ച്ച് നടക്കുമ്പോള്‍ എവിടെങ്കിലും സങ്കര്‍ഷമുണ്ടായാല്‍ കെ പി സി സി പ്രസിഡന്റിന്റെ പേരില്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇതെന്ത് നാടാണ്. കേരളത്തില്‍ ആദ്യമായാണോ സമരം ചെയ്യുന്നത്. സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ആരാണ് നിര്‍ദേശം കൊടുത്തത്. അങ്ങെയാണെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടേ. ഞങ്ങളെല്ലാവരും പൂജപ്പുരയില്‍ പോയി കിടക്കാം. പിണറായി വിജയന്റെ ഭരണകാലത്ത് നാട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതാണ്. ഇത്രയും അധപ്പതിച്ച ഭരണം കേരളാ സമൂഹം ഇതുവരെ കണ്ടിട്ടില്ല'-ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടക്കണമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്ന് ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചപ്പോള്‍ ഇല്ലാത്ത കാര്യമാണ് പറയുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇന്നിപ്പോ സത്യം പുറത്തുവന്നില്ലേ. പുറത്തുവന്ന സത്യങ്ങളെ അദ്ദേഹത്തിന് നിഷേധിക്കാനാവുമോ? അത് കഴിയാത്തതുകൊണ്ടാണ് പിണറായി വിജയന്‍ മൗനം പാലിക്കുന്നത്. കേരളത്തില്‍ പൊലീസ് രാജ് നടപ്പിലാക്കാനുളള ശ്രമമാണ്. ഈ പൊലീസ് രാജിനെ ഞങ്ങള്‍ നേരിടും. സമരം ചെയ്യാനുളള പ്രതിപക്ഷത്തിന്റെ അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് പിണറായി വിജയന്‍ കരുതണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 12 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 14 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More