വിദ്വേഷ പ്രസംഗങ്ങള്‍ മുസ്ലീങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റുകയാണ്- ഇറ്റാലിയന്‍ എഴുത്തുകാരി സബ്രിന ലെ

ദോഹ: ഇന്ത്യയിലെ മുസ്ലീങ്ങളുടെ അസ്തിത്വത്തെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ എഴുത്തുകാരി ഡോ. സബ്രിന ലെ. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമാണ് ചിലര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും അപരവത്കരണവും ലോകമെമ്പാടുമുളള മുസ്ലീങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. 

'നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഒന്നോ രണ്ടോ അടയാളങ്ങളെ മായ്ച്ചുകളയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എല്ലാ അടയാളങ്ങളെയും മായ്ച്ചുകളയാന്‍ കഴിയില്ല. ഇന്ത്യയില്‍ നടക്കുന്ന ഹിജാബ് വിവാദത്തിലും മുസ്ലീംപളളികള്‍ക്കെതിരായ ആക്രമണത്തിലുമെല്ലാം നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. രാഷ്ട്രീയക്കാരുടെ കളികളാണ് അതെല്ലാം'- സബ്രിന ലെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്വേഷ പ്രസംഗങ്ങള്‍ മുസ്ലീങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റുകയാണെന്നും മുസ്ലീം വിഭാഗത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ അപരവത്കരിക്കുന്നത് അപകടമാണെന്നും സബ്രിന പറഞ്ഞു. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ മതനേതൃത്വം നവീകരിക്കപ്പെടണമെന്നും അതുവഴി മതാന്തര സംവാദങ്ങള്‍ക്ക് വഴിയൊരുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More