എന്നെ അന്താരാഷ്ട്ര മയക്കുമരുന്നുകടത്തുകാരനായി ചിത്രീകരിച്ചു, നിങ്ങളെന്നോട് വലിയ തെറ്റാണ് ചെയ്തത്- ആര്യന്‍ ഖാന്‍

മുംബൈ: ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് മയക്കുമരുന്ന് കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിനുപിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്. കേസന്വേഷണത്തിനിടെ ആര്യൻ തന്നോട് മനസുതുറന്നെന്നും താൻ എന്ത് തെറ്റുചെയ്തിട്ടാണ് ഈ ശിക്ഷ അനുഭവിക്കുന്നതെന്ന് ചോദിച്ചെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'സാർ നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്താൻ പണം നൽകുന്നു എന്ന് പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? അവർ എന്റെ പക്കൽനിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നിട്ടും എന്തിനാണ് ആ വ്യക്തി എന്നെ അറസ്റ്റ് ചെയ്തത്? നിങ്ങളെന്നോട് വലിയ തെറ്റാണ് ചെയ്തത്. എന്റെ സൽപ്പേര് നശിപ്പിച്ചു. എന്തുകൊണ്ടാണ് എനിക്ക് ആഴ്ച്ചകളോളം ജയിലിൽ കിടക്കേണ്ടിവന്നത്? ശരിക്കും ഞാനതിന് അർഹനാണോ?' എന്നാണ് ആര്യൻ ഖാൻ ചോദിച്ചതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മെയ് 27-നാണ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ സി ബി)യാണ് ആര്യനെ കുറ്റവിമുക്തനാക്കിയത്. ന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. ആര്യന് ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്ത് ഗൂഢാലോചനയുമായോ ഒരു ബന്ധവുമില്ലെന്നും ആര്യൻ ഖാനുൾപ്പെടെ ആറുപേർക്കെതിരെ തെളിവുകളില്ലെന്നുമാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കുമ്പോള്‍ ആയിരുന്നു അറസ്റ്റ്. കപ്പലില്‍ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ അടക്കം പിടികൂടിയിരുന്നു. 28 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഒക്ടോബര്‍ മുപ്പതിനാണ് ആര്യന് ജാമ്യം ലഭിച്ചത്. ഷാരൂഖ്‌ ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി  ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നിന്നത്. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More