ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാളല്ലേ, മുഖ്യമന്ത്രി എന്തിനാണ് പേടിക്കുന്നത്- വി ഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. പണ്ട് ഉമ്മന്‍ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും കല്ലെറിയില്ലെന്ന് താന്‍ ഉറപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു. 

'മുഖ്യമന്ത്രി എന്തിനാണ് ഇത്രയും സുരക്ഷയില്‍ പോകുന്നത്. എന്തിനാണ് ഇത്രയും വലിയ സുരക്ഷ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. കോട്ടയത്തൊക്കെ ജനങ്ങളും പൊലീസും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ഇത്രയും വെപ്രാളം കാണിക്കുന്നത് എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിന് കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. വേദിയിലേക്കുളള റോഡ് പൂര്‍ണ്ണമായും അടച്ചു. ജനറല്‍ ആശുപത്രിക്കുമുന്നിലും മാമ്മന്‍ മാപ്പിള ഹാളിനുമുന്നിലും പൊലീസ് മതില്‍തീര്‍ത്തു. ലോക്കല്‍ പൊലീസിനുപുറമേ 25 സുരക്ഷാ സംഘങ്ങളാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരും രണ്ട് കമാന്റോ വാഹനങ്ങളിലായി പത്തുപേരും ദ്രുതകര്‍മ്മ സേനയുടെ എട്ടുപേരുമാണ് സംഘങ്ങളിലുണ്ട്. കൂടാതെ മുഖ്യമന്ത്രി മറ്റ് ജില്ലകളിലേക്ക് കടക്കുമ്പോള്‍ 40 അംഗ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാവും. പരിപാടി നടക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിനുമുന്നില്‍ കറുത്ത മാസ്‌ക് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 16 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More