പാപം ചെയ്യുന്നത് ബിജെപിയും അനുഭവിക്കുന്നത് ജനങ്ങളുമാണെന്ന് മമത ബാനര്‍ജി

കൊൽക്കത്ത: പാപം ചെയ്യുന്നത് ബിജെപിയും അതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നത് ജനങ്ങളുമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി ബിജെപി പ്രതിനിധി നടത്തിയ പ്രസ്താവനക്കെതിരെ പശ്ചിമ ബം​ഗാളിൽ സംഘർഷം കനക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം. ഹൗറയിൽ നടന്ന പ്രതിഷേധം ജനങ്ങളും പൊലീസും തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഹൗറയിലെ പന്‍ഞ്ചല ബസാറിലാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സംഘർഷത്തിൽ പൊലീസ് ഇതുവരെ 70 പേരെ അറസ്റ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സംഘർഷം കാരണം ഹൗറയിലെ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിൽ. അവർ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് അനുവദിച്ച് തരാനാവില്ല. കടുത്ത നടപടി സ്വീകരിക്കും' -മമതാ ബാനര്‍ജി പറഞ്ഞു. പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ച് റോഡുകളില്‍ തടസ്സങ്ങള്‍ തീര്‍ത്തും മറ്റും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്.

വെള്ളിയാഴ്ച്ചത്തെ നമസ്കാരത്തിന് ശേഷം തുടങ്ങിയ പ്രതിഷേധങ്ങള്‍ രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഉലുബേര മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ജൂണ്‍ പതിനഞ്ചുവരെ നീട്ടി. മുന്‍കരുതലായി ജില്ലയില്‍ പലയിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സൗകര്യങ്ങൾ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More