തവനൂരിലും കറുത്ത മാസ്കിനു വിലക്ക്; പകരം മഞ്ഞ മാസ്ക് നല്‍കി പൊലീസ്

മലപ്പുറം: തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയവരുടെ മാസ്‌ക് അഴിപ്പിച്ച് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയവര്‍ ധരിച്ച കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം മഞ്ഞ മാസ്‌കാണ് പൊലീസ് നല്‍കിയത്. കറുത്ത മാസ്‌ക് നിരോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശമില്ലെങ്കിലും കറുത്ത തുണികള്‍ കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് കറുത്ത മാസ്‌കുകള്‍ അഴിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്ന് സൂചനയുണ്ട്. 

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനത്തെ വലയ്ക്കുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി എത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിനുചുറ്റും കനത്ത നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മറ്റ് ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം-പൊന്നാനി റോഡ് അടച്ചു. പൊതുജനം ബദല്‍ റോഡിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന് മുന്നില്‍കണ്ട് ചങ്ങരംകുളത്തും കുന്നംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നടപടി. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടുപരിപാടികളാണുളളത്. അതിനായി എഴുന്നൂറ് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷാ മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്നലെ കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിന് കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. വേദിയിലേക്കുളള റോഡ് പൂര്‍ണ്ണമായും അടച്ചു. ജനറല്‍ ആശുപത്രിക്കുമുന്നിലും മാമ്മന്‍ മാപ്പിള ഹാളിനുമുന്നിലും പൊലീസ് മതില്‍തീര്‍ത്തു. ലോക്കല്‍ പൊലീസിനുപുറമേ 25 സുരക്ഷാ സംഘങ്ങളാണ് മുഖ്യമന്ത്രിയെ അനുഗമിച്ചത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരും രണ്ട് കമാന്റോ വാഹനങ്ങളിലായി പത്തുപേരും ദ്രുതകര്‍മ്മ സേനയുടെ എട്ടുപേരുമാണ് സംഘങ്ങളിലുണ്ടായിരുന്നത്.  പരിപാടി നടക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിനുമുന്നില്‍ കറുത്ത മാസ്‌ക് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More