കറുത്ത ഷര്‍ട്ടിട്ടാണോ നിങ്ങള്‍ എല്ലായിടത്തും പോവുക ?- ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നും എല്ലാവരും കറുത്ത ഷര്‍ട്ടിട്ടാണോ എല്ലായിടത്തും പോവുക എന്നും ഇ പി ജയരാജന്‍ ചോദിച്ചു. 

'കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് നിങ്ങള്‍ക്കെന്താ ഇത്ര നിര്‍ബന്ധം? കറുത്ത ഷര്‍ട്ടിട്ടേ പോകുളളു എന്ന് എന്താണ് നിര്‍ബന്ധം? നിങ്ങളിതുവരെ കറുത്ത മാസ്‌ക് ഇട്ടിരുന്നോ? ഒരു മുഖ്യമന്ത്രിക്ക് സുരക്ഷയൊന്നും വേണ്ടെന്നാണോ? ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഞങ്ങളായിരുന്നു പ്രതിപക്ഷം. ഞങ്ങള്‍ അക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് സംഘപരിവാറും യുഡിഎഫും ഒന്നിച്ച് വടിയും കത്തിയും വാളുമെടുത്ത് നടക്കുകയല്ലേ? അപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു സുരക്ഷയും വേണ്ടെന്നാണോ? എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ കാര്യങ്ങളെ ചിത്രീകരിക്കുന്നത്?'- ഇ പി ജയരാജന്‍ ചോദിക്കുന്നു.

ഇന്നലെ കോട്ടയത്തും ഇന്ന് മലപ്പുറം തവനൂരിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് ധരിച്ചെത്തിയ ആളുകളെ മാസ്ക് അഴിപ്പിച്ച് പകരം മഞ്ഞ മാസ്ക് നല്‍കുകയായിരുന്നു. കറുത്ത മാസ്‌ക് നിരോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശമില്ലെങ്കിലും കറുത്ത തുണികള്‍ കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് കറുത്ത മാസ്‌കുകള്‍ അഴിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്ന് സൂചനയുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനത്തെ വലയ്ക്കുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി എത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിനുചുറ്റും കനത്ത നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മറ്റ് ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം-പൊന്നാനി റോഡ് അടച്ചു. പൊതുജനം ബദല്‍ റോഡിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന് മുന്നില്‍കണ്ട് ചങ്ങരംകുളത്തും കുന്നംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നടപടി. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടുപരിപാടികളാണുളളത്. അതിനായി എഴുന്നൂറ് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷാ മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More