ബോളിവുഡ് നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്നുമായി പിടിയില്‍

മുംബൈ: ബോളിവുഡ് നടനും സഹസംവിധായകനുമായ സിദ്ധാന്ത് കപൂര്‍ മയക്കുമരുന്നുമായി പിടിയില്‍. ഇന്നലെ രാത്രി ബംഗളുരു എംജി റോഡിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ സിദ്ധാന്ത് കപൂറടക്കം ആറുപേരാണ് പിടിയിലായത്. ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകനും ശ്രദ്ധാ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളുരുവിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍  മയക്കുമരുന്ന് ഉപയോഗിച്ചവരെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്കയച്ചിരുന്നു.

അങ്ങനെയാണ് സിദ്ധാന്തും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവര്‍ മയക്കുമരുന്ന് കഴിച്ചശേഷമാണോ പാര്‍ട്ടിക്കുവന്നത് അതോ ഹോട്ടലില്‍വെച്ചാണോ മയക്കുമരുന്ന് കഴിച്ചത് എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

ജസ്ബ, ഹസീന പാര്‍ക്കര്‍, ചെഹ്‌ര, അഗ്ലി തുടങ്ങിയവയാണ് സിദ്ധാന്ത് കപൂര്‍ അഭിനയിച്ച ചിത്രങ്ങള്‍. ഭാഗം ഭാഗ്, ഭൂല്‍ ഭുലയ്യ, ചുപ് ചുപ് കേ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായും സിദ്ധാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനുപിന്നാലെ നിരവധി ബോളിവുഡ് താരങ്ങളെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യംചെയ്തിരുന്നു. സിദ്ധാന്തിന്റെ സഹോദരിയായ ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ദീപികാ പദുക്കോണ്‍ തുടങ്ങിയവരെ ചോദ്യംചെയ്‌തെങ്കിലും എന്‍സിബിക്ക് മതിയായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 15 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 18 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More