പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മക്കെതിരെ വീണ്ടും കേസ്

ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ വീണ്ടും കേസ്. ബംഗാളിലെ നര്‍ക്കല്‍ദംഗ പൊലീസാണ് നൂപുര്‍ ശര്‍മ്മക്ക് നോട്ടീസയച്ചത്. നൂപുറിനെതിരെ ബംഗാള്‍ പൊലീസെടുക്കുന്ന രണ്ടാമത്തെ കേസാണ് ഇത്. നേരത്തെ, ഈസ്റ്റ് മിഡ്‌നാപൂര്‍ പൊലീസും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രവാചകനെ അധിക്ഷേപിച്ചുളള പരാമര്‍ശത്തിനുപിന്നാലെ നുപൂര്‍ ശര്‍മ്മക്കും നവീന്‍ ജിന്‍ഡാലിനുമെതിരെ മൂന്ന് സംസ്ഥാനങ്ങളില്‍കൂടി പുതുതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്കക്കാണ് നൂപുര്‍ ശര്‍മ്മക്കെതിരെ ആദ്യം പരാതി നല്‍കിയത്. മതവികാരം വളര്‍ത്തുക, ശത്രുത വളര്‍ത്തുക, പൊതുശല്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നൂപുര്‍ ശര്‍മ്മക്കെതിരായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നൂപുര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നൂപുര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഇതിന്റെ  വീഡിയോ സഹിതമാണ് ഇര്‍ഫാന്‍ ഷെയ്ക്ക് പരാതി നല്‍കിയത്. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More