ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ സാന്നിദ്ധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ടി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. പി ടി തോമസിന്റെ നിലപാടുകള്‍ കണ്ടാണ് താന്‍ പഠിച്ചതെന്നും അതുമായി തന്നെ മുന്നോട്ടുപോകുമെന്നും ഉമാ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ചുമുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 27- മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് ഉമാ തോമസ് നേടിയത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡായിരുന്നു അവർക്ക് ലഭിച്ചത്. 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72,767 വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചത്. എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് 47,752 ഉം എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12,955 വോട്ടുകളുമാണ് ലഭിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More