എന്തിനാണ് മുസ്ലീം ആരാധനാലയങ്ങള്‍ക്കുമാത്രമായി പൊലീസ് നോട്ടീസിറക്കുന്നത്- വി ടി ബല്‍റാം

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വെളളിയാഴ്ച്ചകളില്‍ ജുമാ നമസ്‌കാരത്തിനുശേഷം നടക്കുന്ന മത പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്ന പൊലീസ് നോട്ടീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഈ അടുത്ത കാലത്ത് എപ്പോഴെങ്കിലും മുസ്ലീം പളളികളിലെ ജുമാ നമസ്‌കാരത്തിനുശേഷം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വി ടി ബല്‍റാം ചോദിച്ചു. എന്തിനാണ് മുസ്ലീം ആരാധനാലയങ്ങള്‍ക്കുമാത്രമായി കേരളാ പൊലീസിന്റെ ഇണ്ടാസ്? ശശികലയടക്കമുളള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പൊലീസ് തയാറാകുമോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.

പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കമ്മിറ്റിയുടെ കീഴില്ലുളള പളളികളില്‍ വെളളിയാഴ്ച്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുളള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉളളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു എന്നാണ് മയ്യില്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ജുമാ മസ്ജിദിനുലഭിച്ച നോട്ടീസില്‍ പറയുന്നത്.

വി ടി ബല്‍റാമിന്റെ കുറിപ്പ്

കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിന് ശേഷം "സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ" നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?

പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല.

എന്നാൽ പി.സി.ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചർച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസിൽ ജോർജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. അതായത് ജോർജിന്റെ പ്രസംഗത്തെ സംഘാടകർ ശരിവയ്ക്കുന്നു എന്നർത്ഥം.

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

സംസ്ഥാനത്തിന് ജിഎസ്ടിയുടെ അർഹമായ വിഹിതം ലഭിക്കണം - അരുണ്‍ കുമാര്‍

More
More
Web Desk 2 days ago
Social Post

കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് - തോമസ്‌ ഐസക്ക്

More
More
Web Desk 2 days ago
Social Post

ബജറ്റ് 2023: പ്രളയത്തിനും കൊവിഡിനും ശേഷം നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന ജനത്തിന്റെ നടുവൊടിക്കുന്നതെന്ന് കെ സുധാകരന്‍

More
More
Web Desk 3 days ago
Social Post

ഭാവന കരുത്തുറ്റ പോരാളി - ദീപ നിശാന്ത്

More
More
Web Desk 3 days ago
Social Post

കേന്ദ്ര അവഗണനയും സാമ്പത്തിക അസമത്വവും അതിജീവിക്കാന്‍ ബജറ്റ് പര്യാപ്തം - മുഖ്യമന്ത്രി

More
More
Web Desk 4 days ago
Social Post

കണക്കുകള്‍ പകല്‍ പോലെ നില്‍ക്കുമ്പോള്‍ എന്തിനാണ് നിര്‍മ്മല സീതാരാമന്‍ പച്ചക്കള്ളം പടച്ചുവിടുന്നത്? - കെ സി വേണുഗോപാല്‍

More
More