കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിലുള്ള മുസ്ലീങ്ങളുടെ കൊലയും തമ്മില്‍ വ്യത്യാസമില്ല- നടി സായ് പല്ലവി

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നും മതങ്ങളുടെ പേരില്‍ മറ്റുളളവരെ വേദനിപ്പിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സായ് പല്ലവി പറഞ്ഞു. വിരാട പര്‍വ്വം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗ്രേറ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം.

'കാശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അവര്‍ കാണിച്ചുതന്നത്. അതിനെ നിങ്ങള്‍ മതസംഘര്‍ഷമായാണ് കാണുന്നതെങ്കില്‍, കുറച്ചുനാളുകള്‍ക്കുമുന്‍പ് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചു എന്ന പേരില്‍ ഒരു മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ചാണ് കൊലപ്പെടുത്തിയത്. അതുകൂടെ കാണണം. മതത്തിന്റെ പേരിലുളള ആക്രമണങ്ങളാണ് ഇതെല്ലാം. എന്ത് വ്യത്യാസമാണ് ഇവ രണ്ടും തമ്മിലുളളത്? യാതൊരു വ്യത്യാസവുമില്ല '- സായ് പല്ലവി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അക്രമം എന്നത് തെറ്റായ ആശയവിനിമയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ വളര്‍ന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചായ്‌വില്ലാത്ത കുടുംബത്തിലാണ്. നല്ല മനുഷ്യനാകണം എന്നാണ് എന്റെ വീട്ടുകാര്‍ എന്നോട് പറഞ്ഞിട്ടുളളത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടി പ്രതികരിക്കണം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നല്ലൊരു വ്യക്തിക്ക് ഒരിക്കലും തെറ്റുകളെ പിന്തുണയ്ക്കാനാവില്ല'-സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. പ്രതികരണം വൈറലായതോടെ സായ് പല്ലവിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. സംഘപരിവാര്‍- ആര്‍ എസ് എസ് സംഘടനകള്‍ നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചു. 'ബോയ്‌കോട്ട് സായ് പല്ലവി' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് അവര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 22 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More