'ബ്രഹ്‍മാസ്‍ത്ര'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മുംബൈ: രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം അയൻ മുഖര്‍ജി നിര്‍വ്വഹിക്കുന്നത്. ഒരു ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം സെപ്റ്റംബര്‍ 9 നാണ് തിയേറ്ററുകളില്‍ എത്തുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും ഷാറൂഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്. സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More