പര്‍വേസ് മുഷറഫ് അതീവ ഗുരുതരാവസ്ഥയില്‍; അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായി കുടുംബം

ഇസ്ലാമാബാദ്: മുന്‍ പാക് പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷറഫ് അതീവ ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതായി കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ പര്‍വേസ് മുഷറഫ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കുടുംബം നിഷേധിച്ചു. അതേസമയം അദ്ദേഹം ജീവിതത്തിലേക്ക് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷ അസ്തമിച്ചതായി കുടുംബം വ്യക്തമാക്കി. 

ഇതിനിടെ ജനറല്‍ പര്‍വേസ് മുഷറഫ് മരിച്ചെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി മുഷറഫിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ദുബായിലെ ആശുപത്രിയിലാണ് പര്‍വേസ് മുഷറഫ് ചികിത്സയില്‍ കഴിയുന്നത്. പാക് പട്ടാള ജനറലായിരുന്ന പര്‍വേസ് മുഷറഫ് 1999- ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയത്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ജ്യേഷ്ട സഹോദരനും പാകിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ചുകൊണ്ട് അധികാരത്തിലെത്തിയ പര്‍വേസ് മുഷറഫിന്റെ കാലത്താണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ കുറ്റാരോപിതനായ മുഷറഫ് ശിക്ഷ ഭയന്ന് കഴിഞ്ഞ ആറുവര്‍ഷമായി ദുബായിലാണ് താമസിക്കുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1943 ആഗസ്റ്റ്‌ 11 ന് ഡല്‍ഹിയില്‍ ജനിച്ച പര്‍വേസ് മുഷറഫ് ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. ഇന്ത്യാ-പാക് വിഭാജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.  

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More