മറ്റുളളവരുടെ വീടുകള്‍ തകര്‍ക്കുന്നതുകണ്ട് ചിരിക്കുന്നവര്‍ ഓര്‍ക്കുക, ആ ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടുകളിലുമെത്തും- അശോക് ഗെഹ്ലോട്ട്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ബുള്‍ഡോസറുപയോഗിച്ച് പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ബുള്‍ഡോസര്‍രാജിനെ പിന്തുണയ്ക്കുന്നവര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്നവര്‍ക്കും ഒരുദിവസം ഇത് അനുഭവിക്കേണ്ടിവരും എന്നാണ് അശോക് ഗെഹ്ലോട്ട് പറയുന്നത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മറ്റൊരാളുടെ വീട് തകര്‍ക്കപ്പെടുന്നത് കണ്ട് നിങ്ങള്‍ സന്തോഷിക്കരുത്. എപ്പോള്‍ വേണമെങ്കിലും ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടുകളിലേക്കും വരാം. ഈ നടപടി ശരിയാണെന്ന് തോന്നിയാല്‍ അതിനെ അനുകൂലിക്കാം. എന്നാല്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം. ഇന്ന് അവര്‍ക്ക് സംഭവിക്കുന്നത് നാളെ നമ്മള്‍ക്കും സംഭവിക്കാം. നിയമവും ഭരണഘടനയും അനുസരിച്ചാണ് രാജ്യം മുന്നോട്ടുപോകുന്നത്. അവ ദുര്‍ബ്ബലമാകുമ്പോള്‍ ഒരുഘട്ടത്തില്‍ എല്ലാവര്‍ക്കും അതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളില്‍ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കാണ്‍പൂരിലും പ്രയാഗ് രാജിലും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ജൂണ്‍ പത്തിനാണ് പ്രയാഗ് രാജില്‍ സംഘര്‍ഷമുണ്ടായത്. പ്രതിഷേധം ആസൂത്രിതമാണെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസറുപയോഗിച്ച് തകര്‍ത്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായ നിരവധി പേരുടെ വീടുകളാണ് യുപി സര്‍ക്കാര്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ത്തത്.

Contact the author

National Desk

Recent Posts

Web Desk 11 hours ago
Keralam

തിയറ്ററില്‍നിന്നുളള സിനിമാ റിവ്യൂ ഇനിവേണ്ട- തീരുമാനം ഫിലിം ചേമ്പര്‍ യോഗത്തില്‍

More
More
Web Desk 12 hours ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

More
More
Web Desk 13 hours ago
Keralam

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആര്‍ക്കും പരിക്കില്ല

More
More
Web Desk 14 hours ago
Keralam

ന്യൂമോണിയ കുറഞ്ഞു; ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല

More
More
Web Desk 14 hours ago
Keralam

ചിന്താ ജെറോമിനെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും യൂത്ത് കോൺഗ്രസും കൊല്ലാതെ കൊല്ലുകയാണ്- പി കെ ശ്രീമതി

More
More
Web Desk 16 hours ago
Keralam

'അമ്മ അച്ഛനായി, അച്ഛന്‍ അമ്മയും'; സിയക്കും സഹദിനും കുഞ്ഞ് ജനിച്ചു

More
More