ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; ആന്ധ്രാപ്രദേശില്‍ പത്തുപേര്‍ മിന്നലേറ്റ് മരിച്ചു

ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിൽ ഉണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് 10 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു. എസ്പി‌എസ് നെല്ലൂർ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുണ്ടായ ഇടിമിന്നലിൽ ഏഴ് പേരും, ഗുണ്ടൂരിൽ രണ്ട് പേരും, പ്രകാശം ജില്ലയിൽ ഒരാളുമാണ് മരണപ്പെട്ടത് എന്ന് എസ്ഡിഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എസ്പിഎസ് നെല്ലൂർ ജില്ലയിലെ ദഗദാർത്തി മണ്ഡലിനു കീഴിലുള്ള ചെന്നൂർ ഗ്രാമത്തിൽ മാത്രം മൂന്ന് പേർ മരിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങിയതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്.

'ഇടിമിന്നൽ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു, സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടതുമാണ്. എന്നിട്ടും ചിലര്‍ പുറത്തിറങ്ങി. അതാണ്‌ ദുരന്തത്തില്‍ കലാശിച്ചത്' - ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. രാവിലെ 10.22-നും 10.58-നും ഡഗദാർത്തി മണ്ഡലത്തില്‍ കടുത്ത മിന്നലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ടെക്സ്റ്റ്, വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഉച്ചയ്ക്ക് 12.30-നാണ് സംഭവം നടന്നത്. ഇനിയും മിന്നലാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ജനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ തയ്യാറാകണമെന്നും ദുരന്ത നിവാരണ കമ്മീഷണർ കെ. കൃഷ്ണ ബാബു പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 12 hours ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 15 hours ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 17 hours ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More
National Desk 17 hours ago
National

ജാത്യാധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

More
More
Web Desk 1 day ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

More
More
National Desk 1 day ago
National

അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

More
More