മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം തന്നെ - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഇടപെടല്‍ മൂലമാണ് മുഖ്യമന്ത്രി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇത്തരം രീതികളെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചതായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ 'രണ്ട് പ്രതിപക്ഷം എന്തിന്' എന്ന ലേഖനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളി കളഞ്ഞതാണ്. അതെ കാര്യങ്ങളാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയെ കൂട്ടുപിടിച്ച്  കോണ്‍ഗ്രസും ബിജെപിയും വീണ്ടും ആരോപിക്കുന്നതെന്നും  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

പ്രധാനമന്ത്രിമാര്‍ക്കോ, രാഷ്ട്രപതിക്കോ, മുഖ്യമന്ത്രിമാര്‍ക്കോ എതിരെ വിമാനത്തിനുള്ളില്‍ അതിക്രമം നടന്നതായി ആര്‍ക്കും അറിവില്ല. എന്നിട്ടും അതിക്രമം നടത്തിയവരെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് നേതൃത്വവും ഇവിടുത്തെ വലതുപക്ഷ മധ്യമങ്ങളും ശ്രമിച്ചത്. മുഖ്യമന്ത്രിക്ക്‌ സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസ്സമാകുന്ന ഒന്നും അനുവദിക്കാനാകില്ല. പൊലീസ്  അവരുടെ  കടമ നിർവഹിക്കും. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും യുഡിഎഫ്, എൻഡിഎ മുന്നണികൾ സയാമീസ് ഇരട്ടകളെപ്പോലെ പ്രവർത്തിക്കുകയാണ് - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഇൻഡിഗോ എയര്‍ലൈന്‍സ് ഉത്തരവിട്ടു. റിട്ടേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതിയാണ് പരാതി അന്വേഷിക്കുക. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും. ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ  അനിലിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More