കൊവിഡാനന്തര അസ്വാസ്ഥ്യം: സോണിയാ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു

ഡല്‍ഹി: കൊവിഡാനന്തര ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. അവര്‍ നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി മാധ്യമ വിഭാഗത്തിന്റെ ചുമതലയിലുള്ള മുന്‍ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്‌ അറിയിച്ചു.

കൊവിഡാനന്തരമുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം 12-നാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊതുവില്‍ ശാരീരിക അവശതകളുള്ള സോണിയക്ക് കൊവിഡ്‌ ബാധയെതുടര്‍ന്ന് അത് മൂര്‍ച്ഛിക്കുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സോണിയാ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് അവരുടെ ആരോഗ്യ നില മോശമായത്. ഇതേ തുടര്‍ന്നു ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഇ ഡി യെ അറിയിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ ഗംഗാറാം ആശുപതിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡിന്‍റെ മറവില്‍ കള്ളപ്പണം വെളിപ്പിക്കാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധിയും സോണിയയും നടത്തിയത് എന്നാണ് ആരോപണം.  

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 21 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More