മോദിയെ തൃപ്തിപ്പെടുത്തണം, യോഗിയുടെ നാട്ടില്‍ ബിസിനസും വളര്‍ത്തണം; എം എ യൂസഫലിയെ വിമര്‍ശിച്ച് കെ എം ഷാജി

മലപ്പുറം: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം എ യൂസഫലിയെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനായി പാക്കേജ് പ്രഖ്യാപിച്ചയാളാണ് യൂസഫലിയെന്നും യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്താന്‍ ലക്ഷ്യമിടുന്നയാള്‍ മുസ്ലീം ലീഗിനെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കേണ്ടെന്നും കെ എം ഷാജി പറഞ്ഞു. എം എ യൂസഫലിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഷാജിയുടെ പ്രതികരണം. എന്നാല്‍ ലോക കേരളാ സഭയില്‍ എം എ യൂസഫലി പ്രതിപക്ഷത്തെ വിമര്‍ശിച്ചുനടത്തിയ പ്രസംഗത്തിന് നല്‍കിയ മറുപടിയാണിതെന്നാണ് വിലയിരുത്തല്‍.

'മോദിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, അതിനായി പാക്കേജുകള്‍ പ്രഖ്യാപിക്കും. യോഗിയേയും നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം. കാരണം നിങ്ങള്‍ക്ക് അവിടെയും ബിസിനസ് വളര്‍ത്തണം. ചങ്ങായിയേ നിങ്ങള്‍ക്ക് സ്തുതി പറയണം. ബിസിനസിനുവേണ്ടി ബിസിനസുകാര്‍ക്ക് പലതും പറയേണ്ടിയും ചെയ്യേണ്ടിയുംവരും. പക്ഷേ ലീഗിനെ വിലക്കുവാങ്ങാന്‍ വന്നാല്‍ ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും'- കെ എം ഷാജി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

"ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗാണിത്. പാവപ്പെട്ടവന്റെ കയ്യിലെ നക്കാപ്പിച്ചയില്‍നിന്ന് വളര്‍ന്നുവന്ന അന്തസേ ലീഗിനുളളു. ഒരു മുതലാളിയുടെ ഒത്താശയും ലീഗിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും ഞങ്ങളത് പറയും. നിങ്ങളുടെ കയ്യില്‍നിന്ന് ഒരു നക്കാപ്പിച്ചയും വാങ്ങാത്തിടത്തോളം പറയും. മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ നിങ്ങളാരാ? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം, പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്കറിയാം. ഒരു മുതലാളിമാരുടെയും വീട്ടില്‍ പോയി ചീട്ട് വാങ്ങിയല്ല ഞങ്ങള്‍ പരിപാടികള്‍ക്ക് പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്"-കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

ലോക കേരളാ സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ കഴിഞ്ഞ ദിവസം എം എ യൂസഫലി വിമര്‍ശിച്ചിരുന്നു. സമ്മേളനത്തില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യാസങ്ങള്‍ പാടില്ല. ധൂര്‍ത്തിനെപ്പറ്റിയാണ് പറയുന്നതെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ ഇവിടെയെത്തിയത്. അവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയതിനെയാണോ ധൂര്‍ത്തെന്ന് പറയുന്നത്. അനാവശ്യകാര്യങ്ങള്‍ പറഞ്ഞുപെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഖിപ്പിക്കരുത് എന്നായിരുന്നു യൂസഫലി ലോക കേരളാ സഭയില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More