എന്‍ സി ഇ ആര്‍ ടി സിലബസില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കി

ഡല്‍ഹി: 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നടക്കുന്നത് വന്‍ വെട്ടിനിരത്തലുകള്‍. ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ ജനങ്ങള്‍ക്കും സര്‍ക്കാരിനുമുണ്ടാക്കിയ ആഘാതങ്ങള്‍, ഭാരതീയ കിസാന്‍ യൂണിയന്‍, നര്‍മ്മതാ ബചാവോ ആന്തോളന്‍, ഇന്ത്യയിലെ മുഗള്‍ ഭരണം തുടങ്ങിയ ഭാഗങ്ങളാണ് പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

സംഘപരിവാര്‍ ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഭാഗങ്ങളുള്‍പ്പെടുത്തുകയും, ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധത്തിലാക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയുമാണ് ചെയ്തിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുടെ ഉളളടക്കം കുറച്ച് പഠന ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരമെന്നാണ് എന്‍ സി ഇ ആര്‍ ടി നല്‍കുന്ന വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ എന്ന അധ്യായം പൂര്‍ണ്ണമായും നീക്കംചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തിനുപിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ വിമര്‍ശനങ്ങള്‍, അന്ന് അടല്‍ബിഹാരി വാജ്‌പേയി നരേന്ദ്രമോദിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശം, മുകള്‍ സദസുകളെക്കുറിച്ചുളള ഭാഗങ്ങള്‍, ഭരണഘടനാ നിര്‍മ്മാണം, പഞ്ചവത്സര പദ്ധതിയുടെ ആരംഭം തുടങ്ങിയ ഭാഗങ്ങളും നീക്കംചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More