പ്രവാചക നിന്ദയില്‍ അസ്വസ്ഥരായ മുസ്ലീം രാജ്യങ്ങളെ അനുനയിപ്പിക്കാനുളള മോദിയുടെ അടവാണ് അബ്ബാസിന്റെ കഥ

ഡല്‍ഹി: പ്രവാചക നിന്ദയില്‍ അസ്വസ്ഥരായ മുസ്ലീം രാജ്യങ്ങളെ അനുനയിപ്പിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ അടവാണ് അബ്ബാസിന്റെ കഥയെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. അങ്ങനെയല്ലെങ്കില്‍ മോദിയുടെ ജീവിതത്തിലേക്ക് എവിടെനിന്നാണ് പെട്ടന്ന് ഒരു മുസ്ലീം കഥാപാത്രം ഉണ്ടായിവന്നതെന്നാണ് ഷമ മുഹമ്മദ് ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'പ്രവാചകന്‍ മുഹമ്മദ് നബിയെ ബിജെപിയുടെ വക്താവ് അധിക്ഷേപിച്ചതിനെ മുസ്ലീം രാജ്യങ്ങള്‍ അപലപിച്ചതിനുശേഷമാണ് മോദിയുടെ ജീവിതത്തിലെ അബ്ബാസിന്റെ കഥ പുറത്തുവരുന്നത്. മുസ്ലീം രാജ്യങ്ങളെ അനുനയിപ്പിക്കാനുളള അടവാണ് അബ്ബാസ്. അല്ലെങ്കില്‍ എങ്ങനെയാണ് മോദിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരു മുസ്ലീം കടന്നുവന്നത്?'-ഷമ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം അമ്മയുടെ നൂറാം ജന്മദിനത്തില്‍ എഴുതിയ ബ്ലോഗിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ബാല്യകാല സുഹൃത്തായ അബ്ബാസിനെ പരിചയപ്പെടുത്തിയത്. മറ്റുളളവരുടെ സന്തോഷത്തിലാണ് അമ്മ സന്തോഷം കണ്ടെത്തിയിരുന്നതെന്നും അത്രയേറേ ഹൃദയവിശാലതയുളളവരായിരുന്നു അമ്മയെന്നുമാണ് മോദി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

'തന്റെ അച്ഛന്റെ ഉറ്റസുഹൃത്തിന്റെ മകനാണ് അബ്ബാസ്. പിതാവ് അകാലത്തില്‍ മരണപ്പെട്ടതിനുശേഷം അച്ഛന്‍ അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവന്‍ ഞങ്ങളുടെ വീട്ടില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. എല്ലാ സഹോദരങ്ങളെയുംപോലെ തന്നെയാണ് അമ്മ അബ്ബാസിനെയും കണ്ടത്. അബ്ബാസിനോട് അമ്മയ്ക്ക് സ്‌നേഹവും വാത്സല്യവും കരുതലുമുളളവളായിരുന്നു. എല്ലാ വര്‍ഷവും ഈദിന് അമ്മ അവന് പ്രിയപ്പെട്ട വിഭവങ്ങള്‍ തയാറാക്കുമായിരുന്നു'എന്നാണ് മോദി ബ്ലോഗിലെഴുതിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More