യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണം - കെ മുരളീധരന്‍

തിരുവനന്തപുരം: ലോക കേരളാ സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം എ യൂസഫലിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം. പി. യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. 'ക്ഷണം കൊടുത്തതിനൊന്നുമല്ല പ്രതിപക്ഷം ലോക കേരള സഭയെ വിമര്‍ശിച്ചത്. അത് യൂസഫലിക്കും നന്നായി അറിയാവുന്നതാണ്. ഇതുവരെ ലോക കേരള സഭയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടോ?. കോണ്‍ഗ്രസിന് പ്രവാസികളോട് സ്‌നേഹമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികള്‍ക്കില്ല - എന്നായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം.

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യാസങ്ങള്‍ പാടില്ലെന്നും, ധൂര്‍ത്തിനെപ്പറ്റിയാണ് പറയുന്നതെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ ഇവിടെയെത്തിയതെന്നും, അവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയതിനെയാണോ ധൂര്‍ത്തെന്ന് പറയുന്നതെന്നും എം എ യൂസഫലി ചോദിച്ചിരുന്നു. അനാവശ്യകാര്യങ്ങള്‍ പറഞ്ഞുപെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഖിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂസഫലിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിം ലീഗ് നേതാവ് കെ. എം. ഷാജിയും രംഗത്തെത്തിയിരുന്നു.  രാഷ്ട്രീയ കാരണങ്ങളാലാണ് യുഡിഎഫ് ഒരുമിച്ചുകൂടി ലോക കേരളാ സഭയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തത്. ഇക്കാര്യം യൂസഫലിയുമായി നേരിട്ട് പങ്കുവച്ചതുമാണ്. എന്നിട്ടും പ്രവാസികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും കൊടുക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ മാറിനില്‍ക്കുന്നത് എന്ന് യൂസഫലി പറഞ്ഞത് ശരിയായില്ല. തെറ്റായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താനായി പാക്കേജ് പ്രഖ്യാപിച്ചയാളാണ് യൂസഫലിയെന്നും യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്താന്‍ ലക്ഷ്യമിടുന്നയാള്‍ മുസ്ലീം ലീഗിനെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു കെ. എം. ഷാജിയുടെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More