പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍

പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീ പിടിച്ചു. സ്‌പേസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തിരമായി താഴെയിറക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നും വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഡിജിസിഐ അറിയിച്ചു. പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ പക്ഷി ഇടിക്കുകയും തുടർന്ന് തീപിടിക്കുകയായിരുന്നുവെന്നും ഡിജിസിഎ അറിയിച്ചു. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചതെന്നും ഡി ജി സി എ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

185 യാത്രക്കാരേയും മറ്റൊരു വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. വിമാനത്തിന്റെ ചിറകില്‍ പക്ഷി വന്നിടിച്ചതാകാം അപകടമുണ്ടാക്കിയതെന്ന് സ്‌പേസ് ജെറ്റ് സംശയിക്കുമ്പോഴും സാങ്കേതിക തകരാറും കമ്പനി പരിശോധിച്ച് വരികയാണ്. സാധാരണ പറക്കുന്ന ഉയരത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ 25 മിനിറ്റോളമാണ് യാത്രക്കാരയുമായി സ്‌പേസ് ജെറ്റ് ആകാശത്ത് കറങ്ങിയത്. വിമാനത്തിന്‍റെ ചിറകിന് തീപിടിച്ചുവെന്ന് മനസിലാക്കിയ പൈലറ്റുമാര്‍ കൃത്യമായി വിമാനം താഴെയിറക്കിയതിനലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More