യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫീസില്‍ സെക്യൂരിറ്റി ജോലി നല്‍കുമെന്ന ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ പരാമര്‍ശം വിവാദമായതിനുപിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ക്ക് കാവല്‍നില്‍ക്കാനല്ലെന്നും രാജ്യത്തെ സംരക്ഷിക്കാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'സ്വാതന്ത്ര്യത്തിന്റെ 52 വര്‍ഷങ്ങള്‍ ത്രിവര്‍ണ പതാക ഉയര്‍ത്താത്തവര്‍ സൈനികരെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. യുവാക്കളേ, സൈന്യത്തില്‍ ചേരാനുളള മനസുണ്ടായിരിക്കുക. ബിജെപി ഓഫീസുകള്‍ സംരക്ഷിക്കാനല്ല, മറിച്ച് രാജ്യത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അപമാനകരമാണ്'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മധ്യപ്രദേശില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍വീസ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന സൈനികര്‍ക്ക് ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റികളുടെ ജോലി നല്‍കുമെന്ന് കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞത്. കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ പ്രസ്താവനയും ബിജെപിക്ക് തലവേദനയായി. അഗ്നിവീര്‍ സൈനികര്‍ക്ക് അലക്കുജോലി, ഡ്രൈവിംഗ്, ബാര്‍ബര്‍ ജോലി തുടങ്ങിയ ചെയ്യാനുളള പരിശീലനം നല്‍കുമെന്നായിരുന്നു കിഷന്‍ റെഡ്ഡിയുടെ പ്രസ്താവന.

Contact the author

National Desk

Recent Posts

National Desk 1 month ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 1 month ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 2 months ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 3 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 3 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 4 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More