ഇ ഡി നടപടിക്കെതിരായ പ്രതിഷേധം; കനയ്യ കുമാറിനെ ജന്തര്‍ മന്ദറില്‍ പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ നാലാം തവണയും ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ ജന്തര്‍ മന്ദറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലേക്ക് കനയ്യ കുമാറിനെ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. രണ്ട് തവണ കനയ്യ കുമാര്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയാണുണ്ടായത്. എം പിമാരെ മാത്രമേ കടത്തിവിടാന്‍ അനുവദിക്കുകയുള്ളൂവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കെ.സി വേണുഗോപാല്‍ എം.പി, കൊടുക്കുന്നില്‍ സുരേഷ് എം പി എന്നിവര്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും കനയ്യ കുമാറിന് കൂടി പ്രവേശനം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യുത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ഇ ഡി നിര്‍ദ്ദേശം നല്‍കിയത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടാതെ ദേശിയ അന്വേഷണ ഏജന്‍സികളെ വെച്ച് ബിജെപി പ്രതികാരം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More