ഹിറ്റ്‌ലറെപ്പോലെ പെരുമാറിയാല്‍ അതുപോലെ മരിക്കേണ്ടിവരും; മോദിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്‌

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ്. പ്രധാനമന്ത്രി ഹിറ്റ്‌ലറെപ്പോലെ പെരുമാറുകയാണെങ്കില്‍ അദ്ദേഹത്തിന് ഹിറ്റ്‌ലറെപ്പോലെ മരിക്കേണ്ടിവരും എന്നാണ് സുബോധ് കാന്ത് സഹായ് പറഞ്ഞത്. ഗുണ്ടകളുടെയും കൊളളക്കാരുടെയും സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും നരേന്ദ്രമോദിയുടേത് ഏകാധിപതിയുടെ വേഷമാണെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സുബോധ് കാന്തിന്റെ പരാമര്‍ശം. 

മോദിക്കെതിരായ സുബോധ് കാന്തിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതൃത്വം തളളി. പ്രധാനമന്ത്രിക്കെതിരായ മര്യാദയില്ലാത്ത അഭിപ്രായപ്രകടനങ്ങളെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രത്യയശാസ്ത്രത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ പ്രതിഷേധം തുടരുമെന്നും ഗാന്ധിയന്‍ തത്വങ്ങളിലൂന്നിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രധാനമന്ത്രിയെ ഹിറ്റ്‌ലറോടുപമിച്ച സുബോധ് കാന്ത് സഹായ് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ സോണിയാ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എന്ത് നടപടിയാണ് എടുക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സുബോധ് കാന്ത് രാജ്യത്തോടും പ്രധാനമന്ത്രിയോടും മാപ്പുപറയണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 5 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More