അഗ്നിപഥിനെതിരെ യുവാക്കള്‍ പോരാടുമ്പോള്‍ അണ്ണാ ഹസാരെ എവിടെയാണ്?- ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്‌

ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ അണ്ണാ ഹസാരെ എവിടെയെന്ന ചോദ്യമുയര്‍ത്തി ഒളിംപിക്‌സ് മെഡല്‍ ജേതാവായ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്. 'അണ്ണാ ഹസാരെ എവിടെയാണ്' എന്നാണ് ട്വിറ്ററിലൂടെ വിജേന്ദര്‍ സിംഗ് ചോദിച്ചത്. യുപിഎ ഭരണകാലത്ത് അഴിമതിവിരുദ്ധ പോരാളിയായി രംഗപ്രവേശം ചെയ്തയാളാണ് അണ്ണാ ഹസാരെ. യുപിഎ സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ നടത്തി ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അണ്ണാ ഹസാരെ ബിജെപി അധികാരത്തിലെത്തിയതിനുശേഷം സമരരംഗത്തേയില്ല. അതിനെ പരിഹസിച്ചാണ് വിജേന്ദറിന്റെ ട്വീറ്റ്. 

കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നിരന്തരം പ്രതിഷേധമുയര്‍ത്തുന്നയാളാണ് വിജേന്ദര്‍ സിംഗ്. ബിജെപി സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ആത്മഹത്യചെയ്ത ഹരിയാനയില്‍നിന്നുളള യുവാവിന്റെ ചിത്രം വിജേന്ദര്‍ സിംഗ് പങ്കുവെച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം രാജ്യത്തെ എല്ലാ എം എല്‍ എമാരും എംപിമാരും വിരമിക്കണമെന്നും വിരമിച്ചതിനുശേഷം അവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനുകള്‍ റദ്ദാക്കണമെന്നും വിജേന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് തന്നെ നയിക്കുന്നതെന്നാണ് അണ്ണാ ഹസാരെ അവകാശപ്പെടുന്നത്. രണ്ടാം യുപിഎ കാലത്ത് അണ്ണാ ഹസാരെക്കൊപ്പമുണ്ടായിരുന്ന നേതാക്കളാണ് അരവിന്ദ് കെജ്‌റിവാളും കിരണ്‍ ബേദിയുമെല്ലാം. ബിജെപി അധികാരത്തിലെത്തിയതോടെ കിരണ്‍ ബേദി ബിജെപിയില്‍ ചേരുകയും അരവിന്ദ് കെജ്‌റിവാള്‍ ആം ആദ്മി രൂപീകരിക്കുകയുമായിരുന്നു.

Contact the author

National Desk

Recent Posts

National 20 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 20 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 21 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 21 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More