ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

ചെന്നൈ: ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള റോക്കട്രിയില്‍ ഷാറുഖ് ഖാനും സുര്യയും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നടന്‍ മാധവന്‍. ഇരുവരും ചിത്രത്തിന്‍റെ ഭാഗമാകാന്‍ ഇങ്ങോട്ടാണ് താത്പര്യമറിയിച്ചതെന്നും  പ്രമോഷന്‍ പരിപാടിക്കിടെ മാധവന്‍ പറഞ്ഞു. റോക്കട്രി: ദ നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും തമിഴ് പതിപ്പില്‍ സുര്യയും അതിഥി വേഷങ്ങളില്‍ എത്തുന്നത്. 

നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവനകളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27-ത് ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് റോക്കട്രി നിർമിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 

Contact the author

Entertainment Desk

Recent Posts

Web Desk 11 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Movies

പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

More
More
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

More
More
Web Desk 3 weeks ago
Movies

180 കോടി മുടക്കിയ സാമ്രാട്ട് പൃഥ്വിരാജ് പരാജയം; അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

More
More