യുവനടിയെ പീഡിപ്പിച്ച സംഭവം; വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവിന്‍റെ  മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പറയും. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് വിജയ്‌ ബാബു നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും വിജയ്‌ ബാബു പറഞ്ഞു. അതേസമയം, വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടി വന്നുവെന്നും നടിയും കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വിജയ്‌ ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ യുവനടിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരുടെ പേര് വെളിപ്പെടുത്തിയതിനുമായി രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ നിലനില്‍ക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിജയ് ബാബു കേസൊതുക്കാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് അതിജീവിത അടുത്തിടെ പറഞ്ഞിരുന്നു. വിജയ് ബാബു ദുബായില്‍ പോയ സമയത്ത് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാര്യം താന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അതിജീവിത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിജയ് ബാബു തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ല. പരാതി നല്‍കിയതിനുപിന്നാലെ വിജയ് ബാബു ലൈവ് പോയത് ഞാനറിഞ്ഞിരുന്നില്ല. പിന്നീട് ഇന്‍ബോക്‌സില്‍ അശ്ലീലവും വ്യക്തിഹത്യ ചെയ്യുന്നതുമായ ഒട്ടനവധി കമന്റുകളും മെസേജുകളും വന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം വേണ്ട, പൂട്ടിയിടേണ്ടത് പ്രശ്‌നക്കാരായ പുരുഷന്മാരെ- ഹൈക്കോടതി

More
More
National Desk 10 hours ago
Keralam

ഉദയനിധി സ്റ്റാലിന്‍ അടുത്തയാഴ്ച്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 11 hours ago
Keralam

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

More
More
Web Desk 12 hours ago
Keralam

അപർണയെ ആക്രമിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി സിദ്ദിഖ് എംഎല്‍എയെന്ന് സിപിഎം

More
More
Web Desk 13 hours ago
Keralam

നാടിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

വിദേശ വനിതയുടെ മരണം: പോലീസിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

More
More