ഗള്‍ഫില്‍ നിന്നുള്ളവര്‍ നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കണം - കേന്ദ്രമന്ത്രി മുരളീധരന്‍

തിരുവനന്തപുരം :  പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കെത്താന്‍ അടുത്തമാസം വരെ കാത്തിരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെയെത്തിക്കും.

ജോര്‍ദ്ദാനില്‍ കുടുങ്ങിയ സിനിമാ സംഘവും വിവിധ രാജ്യങ്ങളിലെ പ്രവാസികളും ,വിദ്യാര്‍ത്ഥികളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകുമ്പോള്‍ ഇതിലെല്ലാം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യു.എ.ഇ.യില്‍ മലയാളി അസോസിയേഷന്‍റെയും അവിടുത്തെ സര്‍ക്കാരിന്‍റെ സഹായത്തോടെ ഇന്ത്യന്‍ സ്കൂളുകളും മറ്റും ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കും. ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു

Contact the author

Web Desk

Recent Posts

Gulf Desk 3 weeks ago
Gulf

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉപപ്രധാനമന്ത്രി

More
More
Web Desk 2 months ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

More
More
Gulf Desk 2 months ago
Gulf

എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

More
More
Web Desk 6 months ago
Gulf

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ബഹ്റൈനിൽ നാലു പള്ളികള്‍ അടപ്പിച്ചു

More
More
Web Desk 6 months ago
Gulf

എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

More
More
Web Desk 6 months ago
Gulf

ഉംറ നിര്‍വഹിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി സൗദി

More
More