നെഹ്റു കുടുംബത്തിന് നേരേ വേട്ടപ്പട്ടികളെ പോലെ കുരച്ചുചാടിയാലും അവർ നട്ടെല്ല് നിവർത്തി പുഞ്ചിരിയോടെ തന്നെ നിൽക്കും - കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയെ ഇ ഡി 50 മണിക്കൂര്‍ ചോദ്യം ചെയ്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. അൻപതല്ല അയ്യായിരം മണിക്കൂർ ചോദ്യം ചെയ്താലും മതേതര-ജനാധിപത്യ ഇന്ത്യയുടെ രാജകുമാരൻ തെല്ലും ഭയക്കില്ല. നെഹ്റു കുടുംബത്തിന് നേരേ വേട്ടപ്പട്ടികളെ പോലെ കുരച്ചുചാടിയാലും അവർ  നട്ടെല്ല് നിവർത്തി പുഞ്ചിരിയോടെ തന്നെ നിൽക്കും. കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

അൻപതല്ല അയ്യായിരം മണിക്കൂർ ചോദ്യം ചെയ്താലും മതേതര-ജനാധിപത്യ ഇന്ത്യയുടെ രാജകുമാരൻ തെല്ലും ഭയക്കില്ല. ഈ രാജ്യം നിർമിക്കാൻ മുന്നിൽ നിന്ന മഹാരഥനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ കുടുംബത്തെയാണ്  കള്ളക്കേസിൽ കുടുക്കി അപമാനിക്കാൻ രാജ്യം വിറ്റുതുലച്ചു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയും സംഘപരിവാറും ശ്രമിക്കുന്നത്.  ഇല്ലാത്ത കഥകൾ പടച്ചുണ്ടാക്കി കേന്ദ്ര സർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നതൊക്കെ കോൺഗ്രസ് നേതാക്കളെയാണ്. ഇതേ ഇ ഡി തന്നെയാണ് സ്വർണ്ണക്കള്ളക്കടത്തിൽ പിണറായി വിജയൻ്റെ പങ്ക് പുറത്തുവന്നിട്ടും ചോദ്യം ചെയ്യാൻ വിളിക്കാൻ പോലും തയ്യാറാകാത്തത്.

നിങ്ങൾ നെഹ്റു കുടുംബത്തിന് നേരേ വേട്ടപ്പട്ടികളെ പോലെ കുരച്ചുചാടിയാലും അവർ  നട്ടെല്ല് നിവർത്തി പുഞ്ചിരിയോടെ തന്നെ നിൽക്കും. കാരണം അവരുടെ "മടിയിൽ കനമില്ല" മടിയിൽ സ്വർണ്ണക്കട്ടിയുടെ കനമുള്ളവരൊക്കെ  ഭയന്നു വിറച്ച് നൂറു കണക്കിന് പോലീസുകാരുടെ സംരക്ഷണത്തിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന കാലമാണ്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ  നരേന്ദ്ര മോദി ഒരുക്കിയ കള്ളക്കേസിൽ അടിപതറാതെ അചഞ്ചലനായി നിന്ന കോൺഗ്രസ്സിൻ്റെ  പടനായകൻ രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

രാഹുൽഗാന്ധി സുധാകരന്‍റെയും സതീശന്‍റെയും നിലവാരത്തില്‍ സംസാരിക്കരുത് - എം എ ബേബി

More
More
Web Desk 14 hours ago
Social Post

മുഖ്യമന്ത്രിയുടെ മറുപടിയാണ് കേരളത്തിന് കേള്‍ക്കേണ്ടത്, അത് ഞങ്ങള്‍ പറയിപ്പിക്കുകതന്നെ ചെയ്യും- കെ സുധാകരന്‍

More
More
Web Desk 1 day ago
Social Post

ആവശ്യമാണ് പുതിയ സാംസ്കാരിക മുന്നേറ്റം- ഡോ. ആസാദ്

More
More
Web Desk 1 day ago
Social Post

സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ് - കെ സുധാകരന്‍

More
More
Web Desk 2 days ago
Social Post

ടി പിയെ കൊന്ന ക്രിമിനലുകളുടെ വണ്ടിയില്‍ മാഷാ അളളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച സിപിഎം ഇതിലപ്പുറവും ചെയ്യും- പി കെ ഫിറോസ്

More
More
Web Desk 3 days ago
Social Post

സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാനിറങ്ങിയ മുഖ്യമന്ത്രി രാജിവെക്കണം- രമേശ് ചെന്നിത്തല

More
More