കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 1,​00,​156 പേരാണ് ആകെ മരിച്ചത് . പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. അമേരിക്കയിലെ മരണസംഖ്യ 18000 കടന്നു. സ്പെയിനിൽ 17000 ത്തിൽ കൂടുതൽ ആളുകൾ മരിച്ചു. ബ്രിട്ടൻ ഫ്രാൻസ് എന്നിവിടങ്ങളിൽ മരണം 10000 ത്തിന് മുകളിലാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അരലക്ഷം പേരും മരിച്ചു.

210 ലേറെ രാജ്യങ്ങളിലാണ കൊവിഡ് പടർന്ന് പിടിച്ചത്. കഴിഞ്ഞ ഡിസംബറിൽ  ചൈനയിലെ വുഹാനിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. ജനുവരി 3 നാണ് ചൈനയിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തത്.  3 മാസം കഴിയുമ്പോഴാണ് മരണസംഖ്യ 1 ലക്ഷം കടന്നത്. ജനുവരി ആദ്യത്തോടെ മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടർന്ന് പിടിച്ചു. മാർച്ച് 11 ന് ലോകാരോ​ഗ്യ സംഘടന കൊവിഡ്-19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 16, 58216 ആയി. 366673 പേർ ഇതിനകം രോ​ഗമുക്തി നേടി.

ഇന്ത്യയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 6612 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേർ രോ​ഗം മൂലം മരിച്ചു. മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത്. മഹാരാഷ്ട്രയിൽ അസുഖം ബാധിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. മുംബൈ ന​ഗരത്തിൽ മാത്രം മരണ സംഖ്യ 108 ആയി. മഹാരാഷ്ട്രയിൽ  60 ഓളം മലയാളി നേഴ്സുമാർക്കും രോ​ഗം പടർന്നിട്ടുണ്ട്. പരിശോധനകൾ ഇരട്ടിയാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More