വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മറ്റി നാളെ പ്രഖ്യാപിക്കും. അഞ്ച് വര്‍ഷത്തേക്കുള്ള നിരക്കാണ് വര്‍ധിപ്പിക്കുന്നത്. 5 മുതൽ 10 ശതമാനം വരെ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസ യാണ് വർധിപ്പിക്കുക. കോവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധന ഏപ്രിലില്‍ നടപ്പാക്കാതിരുന്നത് എന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ വാണിജ്യ ഉപഭോക്താക്കളുടെ നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂവെന്നാണ് റെഗുലേറ്ററി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ  ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് റെഗുലേറ്ററി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ  ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 11 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 13 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More