രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലേക്ക്; വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച വയനാട്ടിലെത്തും. ജൂണ്‍ മുപ്പത്, ജൂലൈ ഒന്ന്, രണ്ട് തിയതികളിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലുണ്ടാവുക. അദ്ദേഹത്തിന് വന്‍ സ്വീകരണമൊരുക്കുമെന്ന് വയനാട് ഡി സി സി അറിയിച്ചു. കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൈനാട്ടിയിലെ എംപി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഓഫീസിനകത്തേക്ക് കയറിയ പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയും ഫര്‍ണിച്ചറുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയും ആക്രമിച്ചു. 

സംഭവത്തില്‍ എസ് എഫ് ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുള്‍പ്പെടെ 20 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൂടുതല്‍പേര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അക്രമം തടയുന്നതില്‍ പൊലീസ് വീഴ്ച്ച വരുത്തി എന്ന് വ്യാപക പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പാര്‍ട്ടിതല നടപടിയും ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരെ മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കളും എസ് എഫ് ഐയുടെ സംസ്ഥാന, ദേശീയ നേതൃത്വവും തളളിപ്പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എസ് എഫ് ഐ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. ഇന്നലെ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലേക്കും സിപിഎം ഓഫീസുകളിലേക്കും കോണ്‍ഗ്രസ് നടത്തിയ റാലികളില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഫ്‌ളക്‌സുകളും കൊടിമരങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. കോട്ടയത്ത് കോണ്‍ഗ്രസ്-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More