എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന് ആരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചുതകര്‍ത്തതിനുപിന്നാലെ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടെയും ഇടപെടലുകള്‍ വേണമെന്നാവശ്യപ്പെട്ട് അയച്ച കത്തുകളാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

'ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുളള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് വയനാട്ടിലെ ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അവരുടെ ദുരവസ്ഥയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വനം കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും. ഇക്കാര്യമാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്കും കത്തയച്ചു'-എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ്  ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ ഫര്‍ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.  ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റു. 

സംഭവത്തില്‍ എസ് എഫ് ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുള്‍പ്പെടെ 20 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൂടുതല്‍പേര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അക്രമം തടയുന്നതില്‍ പൊലീസ് വീഴ്ച്ച വരുത്തി എന്ന് വ്യാപക പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പാര്‍ട്ടിതല നടപടിയും ഉണ്ടായേക്കും.

Contact the author

Web Desk

Recent Posts

National Desk 3 hours ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

More
More
National Desk 8 hours ago
National

ജമ്മുകശ്മീര്‍ പുനസംഘടന; ഗുലാം നബി ആസാദിന്‍റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

More
More
National Desk 8 hours ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

More
More
National Desk 9 hours ago
National

പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്- രാഹുൽ ഗാന്ധി

More
More
National Desk 1 day ago
National

കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി

More
More
National Desk 1 day ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

More
More