ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതികരണവുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയിടമാണ് ഓരോ പൊതുപ്രവര്‍ത്തകന്റെയും ഓഫീസെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത് മോശപ്പെട്ട പ്രവര്‍ത്തിയാണെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. 

'രാഹുല്‍ ഗാന്ധിയെപ്പോലെ ഒരു ദേശീയ നേതാവ് നമ്മുടെ നാട്ടില്‍വന്ന് മത്സരിച്ചത് നമുക്ക് അഭിമാനം തോന്നേണ്ട കാര്യമാണ്. രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ്. ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമാണ്. ആ നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവെച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? കഴിഞ്ഞ കുറേ ദിവസങ്ങളായി ഇ ഡി നിരന്തരം അദ്ദേഹത്തെ ചോദ്യംചെയ്യുകയാണ്. രാഹുല്‍ഗാന്ധിക്ക് എപ്പോള്‍ പ്രതികരിക്കണം എന്ന് തോന്നുന്നോ അന്ന് അദ്ദേഹം ഈ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതികരിക്കും. അല്ലാതെ ആക്രമിച്ചും നിര്‍ബന്ധിച്ചും ഒന്നും ആരെയും പ്രതികരിപ്പിക്കാനാവില്ല'- ധര്‍മ്മജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ്  ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ ഫര്‍ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.  ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

സംഭവത്തില്‍ എസ് എഫ് ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുള്‍പ്പെടെ 20 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.  അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അക്രമം തടയുന്നതില്‍ പൊലീസ് വീഴ്ച്ച വരുത്തി എന്ന് വ്യാപക പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പാര്‍ട്ടിതല നടപടിയും ഉണ്ടായേക്കും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More