ഇഹ്‌സാൻ ജഫ്രി കേസ്; മോദിയെ കുറ്റവിമുക്തനാക്കിയ കോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ചോദ്യചിഹ്നമായി നില്‍ക്കും - എം എ ബേബി

ടീസ്റ്റ സെതൽവാദിന്‍റെ അറസ്റ്റിനെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മനുഷ്യാവകാശങ്ങൾക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്റ്റ വളരെക്കാലമായി ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടാണ്. ഇഷാൻ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ടീസ്റ്റ സെതൽവാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമർശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ടീസ്റ്റയുടെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത് - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും  അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യാവകാശങ്ങൾക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്റ്റ വളരെക്കാലമായി ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടാണ്. ഗുജറാത്ത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്ന ശ്രീകുമാർ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ആയിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൻറെ വാർഷിക ദിനത്തിൽ തന്നെയാണ് ഭരണകൂടത്തിന്റെ ഈ അമിതാധികാരപ്രയോഗം എന്നത് വല്ലാത്തൊരു വിരോധാഭാസമായി.

കോൺഗ്രസ് നേതാവായിരുന്ന, പാർലമെന്റ് അംഗമായിരുന്ന, ഇഷാൻ ജാഫ്രിയെ തീവെച്ചു കൊന്ന കേസിൽ സൈകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്കിയത് ടീസ്റ്റ ആണെന്നതാണ് സർക്കാരിന്റെ അനിഷ്ടത്തിന് കാരണം. ഇഷാൻ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ടീസ്റ്റ സെതൽവാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമർശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ടീസ്റ്റയുടെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സാക്കിയ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീം കോടതി വിധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ എന്നും ഒരു ചോദ്യചിഹ്നമായി നിലനില്ക്കും. അടിയന്തരാവസ്ഥയുടെ ഈ വാർഷികദിനത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല എന്ന സന്ദേശം ആയിരിക്കും ഈ സംഭവവികാസങ്ങൾ നല്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഗുജറാത്ത്: ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ്‌ നടത്തിയില്ല - എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Social Post

എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ പണനയം സ്വീകരിച്ചതെന്ന് മോദി വിശദീകരിക്കണം - തോമസ്‌ ഐസക്ക്

More
More
Web Desk 2 days ago
Social Post

അച്ഛനമ്മമാരുടെ പണം കൊണ്ട് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ പെൺകുട്ടികൾക്ക് മനസ്സ് വരുന്നു?- നടി സരയൂ

More
More
Web Desk 2 days ago
Social Post

ഈ അഭിമാന നിമിഷം സഖാവ് ടിപിക്ക് സമര്‍പ്പിക്കുന്നു- കെ കെ രമ

More
More
Web Desk 3 days ago
Social Post

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ധിഷണാശാലിയാണ് ബി ആര്‍ അംബേദ്‌കര്‍ - മന്ത്രി കെ രാധാകൃഷ്ണന്‍

More
More
Web Desk 3 days ago
Social Post

ബാബറി മസ്ജിദ്; സംഘപരിവാറിനെ എതിര്‍ക്കാതെ എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ്- എ എ റഹീം

More
More