ഒരു കള്ളക്കടത്തുകാരൻ മുഖ്യമന്ത്രിയായാൽ പൊലീസ് തെരുവുഗുണ്ടകളാകും - കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കേരളാ പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് കേരളാ പൊലീസ് മാന്യന്മാരായിരുന്നെന്നും കളളക്കടത്തുകാരന്‍ മുഖ്യമന്ത്രിയായാല്‍ കേരളാ പൊലീസ് തെരുവുഗുണ്ടകളാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിലൂടെ നരേന്ദ്രമോദിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സിപിഎം നല്‍കിയതെന്നും വലിയ അപരാധമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ എന്റെ പന്ത്രണ്ട് വയസ് മുതല്‍ കേരളാ പൊലീസിനെ കാണുന്നയാളാണ്. എന്റെ പിതാവ് ആഭ്യന്തര മന്ത്രിയായിരുന്ന അന്നുമുതല്‍. അന്നൊക്കെ പൊലീസുകാര്‍ മാന്യന്മാരായിരുന്നു. ഉമ്മന്‍ചാണ്ടിയും ആന്റണിയും മുഖ്യമന്ത്രിമാരായി. അന്നും കേരളത്തിലെ പൊലീസ് മാന്യന്മാരായിരുന്നു. ഇന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരു കളളക്കടത്തുകാരന്‍ മുഖ്യമന്ത്രിയായാല്‍, അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ തെരുവുഗുണ്ടകളാകും. അതിന്റെ തെളിവാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കേരളത്തിലെ സിപിഎം നല്‍കി. നിങ്ങള്‍ ചെയ്ത ഏറ്റവും വലിയ അപരാധമാണത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കാട്ടാള ഭരണത്തിനെതിരായ പ്രതിപക്ഷത്തിന്റെ കടയ്ക്കലാണ് സിപിഎം കത്തിവെച്ചത്'- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

'നെഹ്‌റുവിനെ കുറ്റംപറയാതെ  ബിജെപിക്ക് ഉറക്കംവരില്ല. അതുപോലെ കേരളത്തിലെ സിപിഎമ്മിന് ഗാന്ധിജിയെ കണ്ടുകൂടാ. പയ്യന്നൂരില്‍ ഗാന്ധിപ്രതിമയുടെ കഴുത്ത് വെട്ടിയ സിപിഎമ്മുകാരാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം ചവിട്ടിപൊട്ടിച്ചത്. സ്വര്‍ണക്കളളക്കടത്തുകേസില്‍നിന്ന് രക്ഷപ്പെടാനായി വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത് എന്നാണ് പിണറായി വിജയനോട് പറയാനുളളത്. പിണറായി വിജയന്‍ ഇപ്പോ രാജിവെച്ച് ഒഴിഞ്ഞുപോയാല്‍ കൂടുതല്‍ നാറാതെ രക്ഷപ്പെടാം. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തെങ്കിലും ചെയ്താല്‍ നേതൃത്വത്തിന് അത് തടയാന്‍ കഴിയില്ല. അത്തരം ആക്രമണങ്ങളുടെ ഉത്തരവാദികള്‍ സിപിഎം ആയിരിക്കും'-മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More