അച്ഛന്‍ തിലകനോടുളള കലിപ്പാണ് എന്നോട് തീര്‍ക്കുന്നത്- നടന്‍ ഷമ്മി തിലകന്‍

കൊല്ലം: തനിക്കെതിരായ എ എം എം എയുടെ നടപടികള്‍ക്കുപിന്നില്‍ ഭാരവാഹികള്‍ക്ക് തന്റെ അച്ഛനോടുളള ദേഷ്യമാണെന്ന് നടന്‍ ഷമ്മി തിലകന്‍. 'താരസംഘനടയായ എ എം എം എയുടെ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുളള കലിപ്പാണ് എനിക്കെതിരായ നടപടികള്‍ക്കുപിന്നില്‍. നടന്‍ മമ്മൂട്ടി അടക്കമുളളവര്‍ എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു'-ഷമ്മി തിലകന്‍ പറഞ്ഞു. എ എം എം എയില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത വന്നതിനുപിന്നാലെ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ വിലക്ക് നേരിട്ടിരുന്ന കാലത്ത് സംവിധായകന്‍ വിനയനുമായി സഹകരിച്ചതിനും എ എം എം എക്കെതിരെ സംസാരിച്ചതിനുമാണ് നടന്‍ തിലകനെ സംഘടന വിലക്കിയത്. 2010-ലാണ് തിലകനെ എ എം എം എയില്‍നിന്ന് പുറത്താക്കിയത്. താരസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്ന് തിലകന്‍ വിമര്‍ശിച്ചിരുന്നു. മലയാള സിനിമയിലെ താരങ്ങളുടെ മേല്‍ക്കോയ്മയെ നിരന്തരം ചോദ്യംചെയ്തയാളാണ് തിലകന്‍. തിലകനോട് എ എം എം എ കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച് ഷമ്മി തിലകന്‍ 2009 മുതല്‍ സംഘടനയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ എ എം എം എ പ്രസിഡന്റായതിനുശേഷമാണ് ഷമ്മി വീണ്ടും സംഘടനയില്‍ സജീവമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

അതേസമയം, ഷമ്മി തിലകനെ എ എം എം എയില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത തളളി സംഘടനയുടെ ഭാരവാഹികള്‍ രംഗത്തെത്തി. ഷമ്മി തിലകന്‍ ഇപ്പോഴും എ എം എം എയുടെ ഭാഗമാണെന്നും ഷമ്മിയുടെ ഭാഗംകൂടി കേട്ടതിനുശേഷമേ നടപടിയെടുക്കുകയുളളു എന്നും സംഘടനയെ പ്രതിനിതീകരിച്ച് നടന്‍ സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ജനറല്‍ ബോഡി യോഗം ഫോണില്‍ ചിത്രീകരിച്ചത്തിന്റെ പേരില്‍ നടന്‍ ഷമ്മി തിലകനെ  സംഘടനയില്‍നിന്ന് പുറത്താക്കി എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More