നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല - സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ മധ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ്‌. മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. പ്രതിപക്ഷ നേതാവിന്‍റെയോ മന്ത്രിമാരുടെ ഓഫിസിലേക്ക് പോകാന്‍ തടസമില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദിച്ചത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ്‌ സ്പീക്കര്‍ വിശദീകരണം നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ എസ്. എഫ്. ഐ. ആക്രമണത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയുമായിരുന്നു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെച്ചു. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി എന്‍. ജോണ്‍ തുടങ്ങിയ എം എല്‍ എമാര്‍ കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ധരിച്ചാണ് നിയമസഭയിലെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More