നീതിയുടെ വാതിലുകൾക്കു പകരം കൽത്തുറുങ്കിന്റെ വാതിലുകൾ തുറക്കുന്നത് എത്ര ഭീദിതമാണ് - ടീസ്റ്റ സെതല്‍വാദിന്‍റെ അറസ്റ്റിനെതിരെ എം ബി രാജേഷ്‌

ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്‌. നീതിപീഠത്തിനു മുന്നിൽ നീതി യാചിച്ച രണ്ട് മനുഷ്യരെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയിരിക്കുന്നു. അവരിനി വെളിച്ചം കാണുമോ എന്ന് പ്രവചിക്കുന്നതിനു പോലും ഇന്നത്തെ ഇന്ത്യയിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. നീതിയുടെ വാതിലുകൾക്കു പകരം കൽത്തുറുങ്കിന്റെ വാതിലുകൾ തുറക്കുന്നത് എത്ര ഭീദിതമാണ് - എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ക്രൂരമായ ഫലിതം എന്നൊക്കെ പറയുന്നത് ഇതല്ലേ? അടിയന്തിരാവസ്ഥയുടെ വാർഷികദിനത്തിൽ വന്ന വാർത്ത നോക്കൂ. നീതിപീഠത്തിനു മുന്നിൽ നീതി യാചിച്ച രണ്ട് മനുഷ്യരെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയിരിക്കുന്നു. അവരിനി വെളിച്ചം കാണുമോ എന്ന് പ്രവചിക്കുന്നതിനു പോലും ഇന്നത്തെ ഇന്ത്യയിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇത്ര 'സമുചിത'മായി   അടിയന്തിരാവസ്ഥ വാർഷികം ആഘോഷിക്കാവുന്ന വിധം രാജ്യം മാറിയിരിക്കുന്നു. യഥാർഥത്തിൽ വാർഷികത്തിന് പ്രത്യേക പ്രാധാന്യമൊന്നുമില്ലാത്ത വിധം അടിയന്തിരാവസ്ഥ സാധാരണ വ്യവസ്ഥയായി മാറിയിട്ട് കുറച്ചായല്ലോ. അതിനെയല്ലേ പുതിയ ഇന്ത്യയെന്ന് വിളിക്കുന്നത്?

ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യം? നീതിയുടെ വാതിലുകൾക്കു പകരം കൽത്തുറുങ്കിന്റെ വാതിലുകൾ തുറക്കുന്നത് എത്ര ഭീദിതമാണ്!  അടിയന്തിരാവസ്ഥയിൽ "ചെന്നായ്ക്കും ആട്ടിൻകുട്ടിക്കും ഒരേ നീതി കൊടുക്കുന്ന" നിഷ്പക്ഷതയെ കവി നിർദ്ദയം വിമർശിച്ചു. ഇന്ന് ആ നിഷ്പക്ഷതയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു. പക്ഷം വ്യക്തമായിരിക്കുന്നു. 

ജനാധിപത്യത്തെ താങ്ങിനിർത്തുന്നത് തൂണുകളാണ്. എന്നാൽ തൂണുകളിൽ മാത്രം ആശ്രയം അർപ്പിച്ചുറങ്ങിയാൽ നാളെയൊരു ജനാധിപത്യപ്പുലരിയിലേക്ക് ഉണരാനാവണമെന്നില്ല. ആനയുടെ നാല് കാലുകൾക്കു കീഴിൽ കിടന്നുറങ്ങുന്ന പാപ്പാൻമാരെപ്പോലെയാവുമത് (പ്രകോപനമില്ലാതെ ആന ഉപദ്രവിക്കാറില്ലെങ്കിലും ) . ജനാധിപത്യത്തിലെ പരമാധികാരികൾ ജനങ്ങളാണ്. സൗധവും തൂണുകളുമെല്ലാം നിർമിച്ചത് ജനങ്ങളാണ്. അവർക്കു വേണ്ടിയാണ്. ഭരണഘടന 'നാം ഇന്ത്യയിലെ ജനങ്ങൾ' ( We the people of India) എന്ന വാക്കുകളാൽ തുടങ്ങുന്നത് യാദൃശ്ഛികമല്ല. അവരാണ് അടിയന്തിരാവസ്ഥയെ തോൽപിച്ചത്. അന്നത്തേതു പോലെ ജനങ്ങൾ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവലാളാകേണ്ട കാലമാണിത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More