റാണ അയ്യൂബിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചു

മുംബൈ: മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചു. ട്വിറ്ററിൽനിന്ന് കഴിഞ്ഞ ദിവസം ലഭിച്ച ഇ -മെയില്‍ സഹിതം റാണ അയ്യൂബാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഐ ടി ആക്ട് പ്രകാരമാണ്‌ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്‌. ‘ഹലോ ട്വിറ്റർ, ശരിക്കും എന്താണിത്?’ എന്നായിരുന്നു നോട്ടിസ് പുറത്തുവിട്ടുകൊണ്ട് റാണ അയ്യൂബിന്‍റെ ആദ്യ പ്രതികരണം. ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്ക് കീഴിലുള്ള ട്വിറ്ററിന്‍റെ ബാധ്യതകള്‍ പാലിക്കുന്നതിനായി, 2000-ലെ രാജ്യത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് അക്കൌണ്ട് തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ട്വിറ്ററിന്‍റെ സേവനം ഉപയോഗിക്കുന്നവരെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുന്നു. എന്നാല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ടിനെതിരെ നിയമപരമായ അഭ്യര്‍ത്ഥനകള്‍ വന്നാല്‍ അത് അക്കൗണ്ടിന്‍റെ ഉടമകളെ അറിയിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും റാണ അയൂബ്ബിന് ട്വിറ്റര്‍ അയച്ച ഇ -മെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം, റാണ അയൂബ്ബിന്‍റെ അക്കൌണ്ട് മരവിപ്പിച്ചത്തിനെതിരെ ടെന്നീസ് താരം മാർട്ടിന നവര​ത്ലോവ രംഗത്തെത്തി. അടുത്തത് ആരാണെന്ന് ട്വിറ്റര്‍ അറിയിക്കണം. തീര്‍ത്തും നിരാശജനകമായ നടപടിയാണ് ട്വിറ്ററിന്‍റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും മാർട്ടിന നവര​ത്ലോവ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More